ചെങ്ങന്നൂർ: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെ.ടി.എം.സി.സി.) ആഭിമുഖ്യത്തിൽ സ്വദേശ സമ്മേളനം ചെങ്ങന്നൂർ കൊല്ലകടവിലെ ഫെയ്ത്ത് ഹോം ഗുഡ് എർത്ത് ആശ്രമത്തിലെ കെ.ടി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടന്നു.
മാർത്തോമ, സി.എസ്.ഐ., ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തെക്കോസ്ത് തുടങ്ങി വിവിധ സഭാവിഭാഗങ്ങളിൽപ്പെട്ട, കുവൈറ്റിൽ വർഷങ്ങളോളം ആരാധനാജീവിതത്തിൽ പങ്കാളികളായിരുന്നും ഇപ്പോൾ നാട്ടിൽ വിശ്രമജീവിതം നയിക്കുന്നവരുമായ നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.
അഡ്വ. ......
ന്യൂഡൽഹി: തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച ഡിഎംകെ, പാർലമെന്റിൽ സ്വീകരിക്കുന്ന പുതിയ രാഷ്ട്രീയ സമീപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. ലോക്സഭയിലെ വർഷകാല സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന്റെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ നിലപാടുകളാണ് ഡിഎംകെ സ്വീകരിക്കുന്നത് എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പ് സൃഷ്ടിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചപ്പോൾ ഡിഎംകെ ആ പ്രതിഷേധത്തിൽ പങ്കെടുത്തില്ല. ......
കാവേരി നദീജല തർക്കത്തെ തുടർന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടാനുള്ള ഉത്തരവിനെതിരെ കർണാടകയിൽ സമരം കടുക്കുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 13-ന് സംസ്ഥാന വ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളും രംഗത്തെത്തി.
കന്നഡ ചലവളി നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ചേർന്ന വിവിധ സംഘടനകളുടെ നിർണായക യോഗത്തിലാണ് ബന്ദ് ആഹ്വാനം ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടത്. ......
കാപ്പ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ ആറ് മാസത്തെ അവധി അപേക്ഷ അംഗീകരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ.......
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി നയൻതാര കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൻ്റെ സ്ഥാനം നിലനിർത്തിക്കൊണ്ടിരിക്കുകയാണ്. തമിഴിലും, തെലുങ്കിലും ചിത്രങ്ങളുടെ എണ്ണം കുറച്ചെങ്കിലും തെന്നിന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നയൻതാര തന്നെയാണ്. ......
ന്യൂഡൽഹി: ബിജെപി ദേശീയ വക്താവായ ഷെഹ്സാദ് പൂനാവാല പാർട്ടി വിട്ടതായി റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് ഈ തീരുമാനമെടുത്തതെന്നാണ് അദ്ദേഹത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ......
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയെ ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നു.......
കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരായ അബ്ദുൽ സലാമിനെയും ശശിധരനെയും തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും പിഴയും കോടതി വിധിച്ചു. ......
ദോഹ: അഞ്ച് ആഴ്ച നീണ്ടുനിന്ന കായിക, വിദ്യാഭ്യാസ, വിനോദ പരിപാടികൾക്ക് ശേഷം ഈ വർഷത്തെ ആസ്പെയർ സമ്മർ ക്യാമ്പിന് (Aspire Summer Camp 2026) വർണാഭമായ സമാപനം. 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് കുട്ടികളിലെ പുതിയ കായിക അഭിരുചികൾ കണ്ടെത്താനും കഴിവുകൾ മെച്ചപ്പെടുത്താനും മികച്ച അവസരമൊരുക്കി.
വ്യാഴാഴ്ച ആസ്പെയർ ഡോമിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ കുട്ടികളുടെ സജീവ പങ്കാളിത്തവും നേട്ടങ്ങളും ആഘോഷിക്കപ്പെട്ടു. ......

ദോഹ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഖത്തറിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖ ബ്രാൻഡുകളുടെയും സ്ഥാപനങ്ങളുടെയും സോഷ്യൽ മീഡിയ പേജുകൾ തുറന്നാൽ കാണുന്നത് പകുതി മുഖം മാത്രം കാണുന്ന കുരുന്നുകളുടെ രസകരമായ ചിത്രങ്ങളാണ്! യാതൊരു വിശദീകരണവുമില്ലാതെ എത്തിയ ഈ ചിത്രങ്ങൾക്ക് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായ ഉപഭോക്താക്കൾക്ക് ഒടുവിൽ ഉത്തരം കിട്ടി; സംഗതി അബദ്ധത്തിൽ തുടങ്ങിയതാണെങ്കിലും സംഗതി ഇപ്പോൾ ട്രെൻഡിംഗ് വിപണന തന്ത്രമാണ്!
"റിയൽ ടൈം മാർക്കറ്റിംഗ്" (Real-time Marketing) തന്ത്രത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ "ബേബി സെൽഫി" (Baby Selfie) ട്രെൻഡിന് പിന്നിലെ കൗതുകകരമായ കഥയിങ്ങനെയാണ്.
സൗദി അറേബ്യയിലെ പ്രമുഖ അബായാ ബ്രാൻഡായ 'സഹാബ അബായ' (Sahaba Abaya) എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക പേജിൽ നിന്നാണ് ഈ ട്രെൻഡിന്റെ തുടക്കം. സ്ഥാപനത്തിന്റെ ഉടമയായ അമ്മ മൊബൈൽ ഫോൺ അറിയാതെ മാറ്റിവെച്ച സമയം നോക്കി അവരുടെ കുഞ്ഞു മകൻ ഫോണെടുത്ത് കളിക്കുകയും, തന്റെ പകുതി മുഖം വരുന്ന രീതിയിൽ ഒരു സെൽഫിയെടുത്ത് അക്ഷരത്തെറ്റുകളുള്ള അടിക്കുറിപ്പോടെ കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാനേജ്മെന്റ് ഖേദിക്കുന്നതിന് പകരം, പോസ്റ്റിന് താഴെ ചിരിയും സ്നേഹവും നിറഞ്ഞ കമന്റുകളുടെ പ്രവാഹമായിരുന്നു! "കുഞ്ഞു ഹീറോയെ ശിക്ഷിക്കരുത്", "ഇന്ന് അവൻ പോസ്റ്റ് ചെയ്ത സ്ഥിതിക്ക് ഞങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ട് തരണം" എന്നൊക്കെയായിരുന്നു ഉപഭോക്താക്കളുടെ തമാശരൂപേണയുള്ള പ്രതികരണങ്ങൾ.ഈ സംഭവം വൈറലായതോടെ ഖത്തറിലെയും ഗൾഫിലെയും പ്രമുഖ റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ, സർവീസ് പ്രൊവൈഡർമാർ എന്നിവരെല്ലാം സംഗതി ഏറ്റെടുത്തു. ......